" This blog consists of some articles written by me, which are published in some popular magazines and journals, based on the current social problems that are contemporary relevant and needs social attention. As internet and its scope is widely misused today, it is necessary that the youth should be ready to show their response to those social evils, by exposing the real scenario and naked truth through blogging and other internet technologies. I suggest you all to be ready to follow this model. "

Monday, January 05, 2015

മോഡിയുടെ മൌനതെക്കാള്‍ ഭയാനകമായത്........................

ന്യൂനപക്ഷങ്ങള്‍ കുടിയേറ്റക്കാരല്ല ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നവരാണ് എന്ന തലക്കെട്ടില്‍ ഒരു ലേഖനം കത്തോലിക്ക പ്രസിദ്ധീകരണമായ "ലൈടി വോയിസ്‌" ല്‍ വന്നിട്ടുണ്ട്.
ജനുവരി ലക്കത്തില്‍ ഈ ലേഖനം എഴുതിയിരിക്കുന്നത് മാര്‍പവ്വത്തില്‍ തിരുമേനിയാണ്...
അദ്ദേഹം സിബിസിഐ യുടെ  മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്നു.ആശങ്ക ആണ് ലേഖനത്തില്‍ ഉടനീളം നിഴലിച്ചു നില്‍ക്കുന്ന വികാരം..
അദേഹതെ ആശങ്കപെടുത്തിയത് ഖര്‍ വാപസി എന്ന് പേരിട്ടു രാജ്യതിന്റെയ് വിവിധ പ്രദേശങ്ങളില്‍ നടന്നു വരുന്ന മതംമാറ്റ യജ്ഞം ആണ്.
അതിനേക്കാള്‍ അദേഹതേ ഭയപെടുതുന്നത്  നരേന്ദ്ര മോഡി  പുലര്‍ത്തുന്ന മൌനം ആണ്.
നരേന്ദ്രമോഡി ഇന്ത്യന്‍ പ്രധാനമന്ത്രി ആയതു   ആശങ്ക വര്‍ധിപ്പിക്കുന്നു...
പ്രധാനമന്ത്രി ആയാല്‍ നരേന്ദ്രമോഡി എന്ന രാഷ്ട്രീയ നേതാവിനെ സൃഷ്‌ടിച്ച പ്രത്യയശാസ്ത്രം അദ്ദേഹതേ വിട്ടകലും എന്ന് ആര്‍ക്കെങ്കിലും ധാരണഉണ്ടായിരുന്നോ..?
 2021 ആകുമ്പോള്‍ നൂറുശതമാനം ഹിന്ദുക്കലുള്ള രാജ്യമായി ഇന്ത്യ യേ മാറ്റുമെന്ന് പരസ്യമായി തന്നെ പ്രഖ്യാപിച്ചു.
രാമന്റെ മക്കള്‍ അല്ലാത്തവര്‍ ജാരന്റെയ് മക്കള്‍ എന്ന് പറഞ്ഞത് കേന്ദ്ര മന്ത്രി..
തൊഗാടിയമോഡല്‍ പ്രസംഗങ്ങള്‍ വഴി വീര പുരുഷന്മാരും വീരാംഗനമാരും ആകാന്‍ മത്സരിക്കുന്നു....
നാട്ടിന്‍പുറങ്ങളില്‍ പോലും...
അക്ഷരാര്‍ഥത്തില്‍ മനുഷ്യ മനസുകളില്‍ വിഷം ചീറ്റുന്നു..
ഇതൊക്കെ സംഭവിക്കും എന്നത് ചരിത്രത്തെ നിര്‍വ്യാജം പിന്തുടരുന്ന ഏവര്‍ക്കും ബോധ്യമുള്ളതായിരുന്നു...കാരണം ദേശീയതയെന്ന പേരില്‍ ഇവര്‍ പിന്തുടരുന്നത് ഇറ്റലിയിലും ജര്‍മനിയിലും  പരീക്ഷിച്ച  ആശയ-സംഘടന രീതിക്രമം ആണെന്നത് തന്നെ
.ദൈവങ്ങളും വിഗ്രഹങ്ങളും അധികാരത്തിലേക്കുള്ള വെറും ചവിട്ടുപടികള്‍ മാത്രമാണിവര്‍ക്ക് എന്ന് ചരിത്ര   താളുകള്‍ നിവര്തിപിടിച് പറഞ്ഞിട്ടുണ്ട് എന്നും ഇടതുപക്ഷം.
ഇടതു പക്ഷത്തേ എന്നും മുന്‍വിധികളാലും വിനീതരോടുള്ള വിധേയതതാലും ശത്രൂ പക്ഷത്ത് സ്ഥാപിക്കാന്‍ വ്യഗ്രത കാട്ടിയിരുന്നവരാണ് വലിയ ഇടയന്മാര്‍.
അധികാരതിന്‍റെ തൊട്ടരികില്‍ നിന്ന് കടിഞാണ്‍ കയ്യിലെന്താന്‍ സൗകര്യം ചാണ്ടി- മാണി -കുഞ്ഞാലിമാര്‍ എന്നതായിരുന്നു  അവരെ നയിച്ചിരുന്ന വികാരം..
മന്ത്രിസഭാ യോഗങ്ങളില്‍ നിന്നും വീണുകിട്ടുന്ന സൌഭാഗ്യങ്ങള്‍ അല്ലാതെ എന്താണ് അരമനകളെ ആഹ്ലാദിപിച്ചിട്ടുള്ളത്?
ക്രൈസ്തവസമൂഹം അസ്തിത്വത്തിനു നേരെയുള്ള ആക്രമണങ്ങള്‍ നേരിട്ടപ്പോഴെല്ലാം അരുകിലെതിയത് ഏത് രാഷ്ട്രീയ ആശയം ?
 വിവിധ സംസ്ഥാനങ്ങളില്‍, കേരളത്തില്‍ പോലും ന്യൂന പക്ഷ പ്രീണന പേരുദോഷം പേറുംപോളും ദൃഢമായ നിലപാട് ഉയര്‍ത്തുന്നത് ന്യൂനപക്ഷങ്ങളോടുള്ള പക്ഷപാതിത്വം എന്നത് രാഷ്ട്രീയ കാഴ്ചപാട് ആയതു കൊണ്ടാണ്.
ഒറിസ്സയിലേ  സി പിഎം സംസ്ഥാന കമ്മിറ്റി ഓഫീസ്‌ പാതിരാകുര്‍ബാനക്ക് വേദിയായത് വോട്ടുരാഷ്ട്രീയം എന്ന് സാമാന്യ ബുദ്ധിയുള്ള ആരും പറയാന്‍ ഇടയില്ലല്ലോ..?
ഫ്രാന്‍സിസ് പാപ്പ മുന്നോട്ടു വയ്ക്കുന്നക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഇന്നലെയേ പറയുന്നു എന്നതല്ലതേ എന്ത് വൈരുധ്യം ആണ് ഇടതുപക്ഷവുമായി ഇന്ത്യയിലെ ന്യൂനപക്ഷങ്ങല്‍ക്കുള്ളത്...?സൂചിക്കുഴയിലൂടെ കടക്കാന്‍ ശ്രമിക്കുന്ന ഒട്ടകതേ പോലെ സ്വര്‍ഗത്തിലെത്താന്‍ പ്രയാസപെടുന്നവരോട് അടുപ്പമില്ല എന്നത് എങ്ങനെയാണ് ക്രൈസ്തവ സമൂഹവുമായുള്ള അകലമായി വ്യാഖാനിക്കപ്പെടുന്നത്?
പഴയ നിയമതിലേ ഉത്പത്തിപുസ്തകം ആബേലിനോടുള്ള   ദൈവത്തിന്റെ പക്ഷപാതിത്വം പ്രഖ്യാപിക്കുന്നുണ്ടല്ലോ.?അത്  മുതല്‍ തുടങ്ങുന്ന  അധ്വാനിക്കുന്നവനോടുള്ള പക്ഷപാതിത്വം കമ്മ്യൂണിസ്റ്റ്‌ ചിന്താധാരയുടെയും പ്രവര്‍ത്തന പദ്ധതിയുടെയ്യും ഭാഗമാണ് എന്ന്  മനസിലാക്കാന്‍എന്താണ് തടസമായി നില്ല്കുന്നത്?   കേരളപശ്ചാത്തലം പരിശോധിച്ചാല്‍ ആര്‍ എസ്സ് എസ്സ് അച്ചുതണ്ടിലൂടെയ് നടക്കുന്ന വര്‍ഗീയതയുടെ നുഴഞ്ഞുകയറ്റംഭരണതിന്റെയ് തണലില്‍ ആണ് എന്നത് ആര്‍ക്കാണ് അറിയാത്തത്? രണ്ടു നീതി എന്നത് ആര്‍ എസ്സ് എസ്സ് നു അനുകൂലമായി നിയമവും നീതിയും വ്യഖ്യാനിക്കപെടുന്നു,,.എത്രയെത്ര ഉദാഹരണങ്ങള്‍......അപ്പോള്‍ അഭിവന്ദ്യ തിരുമേനി ആശങ്കപ്പെടുന്നത്  ഉമ്മന്ചാണ്ടിയുടെയ് പ്രീണനത്തെ കൂടി പരിഗണിചാകുന്നതായിരിക്കും കൂടുതല്‍ യുക്തിസഹമാകുന്നത്. .