" This blog consists of some articles written by me, which are published in some popular magazines and journals, based on the current social problems that are contemporary relevant and needs social attention. As internet and its scope is widely misused today, it is necessary that the youth should be ready to show their response to those social evils, by exposing the real scenario and naked truth through blogging and other internet technologies. I suggest you all to be ready to follow this model. "

Tuesday, September 24, 2013

ജനാധിപത്യ വാദികളുടെ സുവിശേഷങ്ങള്‍.....

'പാര്‍ലമെണ്റ്ററി സമ്പ്രദായത്തിനും ജനാധിപത്യ വ്യവസ്ഥിതിക്കും ഭീഷണിയാകുന്നത്‌ തൊഴിലാളി വര്‍ഗ്ഗത്തിണ്റ്റെയും അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടികളില്‍ നിന്നുമല്ല, ചൂഷക വര്‍ഗ്ഗത്തില്‍ നിന്നുമാണ്‌. അകത്തു നിന്നും പുറത്തു നിന്നും അവര്‍ പാര്‍ലമെണ്റ്ററി വ്യവസ്ഥിതിക്കു തുരങ്കം വക്കും. തങ്ങളുടെ ഇടുങ്ങിയ വര്‍ഗ്ഗതാല്‍പ്പര്യങ്ങള്‍ക്കായി അധ്വാനിക്കുന്ന ജനലക്ഷങ്ങളെ അടിച്ചമര്‍ത്താനുള്ള ഉപകരണമായി അതിനെ ഉപയോഗിക്കും. ബൂര്‍ഷ്വാസിയുടെ സ്വാധീനത്തില്‍ നിന്നും വിട്ടകലാന്‍ ആരംഭിക്കുമ്പോള്‍ ജനാധിപത്യത്തിണ്റ്റെ അടിവേരറുക്കാന്‍ ഇവര്‍ മടിക്കില്ല'. സി.പി.ഐ.(എം) പാര്‍ട്ടി പരിപാടിയിലെ ഒരു ഭാഗമാണ്‌. വലതുപക്ഷ രാഷ്ട്രീയം കരഗതമാകുന്ന ഭരണത്തെയും ഭരണകൂടത്തെയും എങ്ങനെയാണ്‌ ദുര്‍വിനിയോഗം ചെയ്യുന്നതെന്നതിണ്റ്റെ എത്രയോ ഉദാഹരണങ്ങള്‍ നമുക്ക്‌ മുന്നിലുണ്ട്‌. അടിയന്തരാവസ്ഥ, കേരളത്തിലെ ആദ്യഗവമെണ്റ്റിനെ പിരിച്ചു വിട്ടത്‌ ഉള്‍പ്പെടെയുള്ള നിരവധി നീക്കങ്ങള്‍ സി.പി.ഐ.(എം) നിരീക്ഷണം എന്തുമാത്രം വസ്തുനിഷ്ഠാപരമാണ്‌ എന്ന്‌ തെളിയിക്കുന്നു. ജനാധിപത്യ പാര്‍ട്ടികള്‍ മേനിനടിക്കുകയും ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ്‌ തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തന പദ്ധതികള്‍ എന്നു സ്വയംവിളംബരം ചെയ്യുകയും ചെയ്യുന്ന ജീര്‍ണരാഷ്ട്രീയം തയൊണ്‌ മുതലാളിത്ത കൂറുപ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ കൈമുതല്‍.

ഇന്ത്യന്‍ സാഹചര്യങ്ങളുടെ സവിശേഷതകളാല്‍ ജനകീയ ജനാധിപത്യ വിപ്ളവ പാത തെരഞ്ഞെടുത്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയല്ല യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിണ്റ്റെ ശത്രു. ജനാധിപത്യ വ്യവസ്ഥിതിയുടെ അടിവേരറുക്കുന്നത്‌ ജനാധിപത്യ പാര്‍ട്ടികളാണ്‌ എന്നതിന്‌ അടിവരയിടുതാണ്‌ കേരളത്തിലുയര്‍ന്നുവന്ന സോളാര്‍ വിരുദ്ധ പ്രക്ഷോഭം. ഉമ്മന്‍ചാണ്ടിയെന്ന വ്യക്തിക്കെതിരായി നടക്കു പ്രക്ഷോഭമെന്ന നിലയില്‍ പരിമിതപ്പെടുത്തി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളൊരു ഭാഗത്ത്‌ ദുര്‍ബലമായെങ്കിലും നടക്കുന്നു. മുഖ്യമന്ത്രി രാജിവെക്കുക എന്ന തീരുമാനം വ്യക്തിപരമായ തലത്തില്‍ എടുക്കേണ്ടതാണ്‌. പക്ഷെ, ഉയര്‍ന്നുവന്ന പ്രശ്നം ലഭ്യമായ ഭരണാധികാരം ഉപയോഗിച്ച്‌ നടത്തിയ കൊടിയ തട്ടിപ്പിനെ സംബന്ധിച്ചുള്ളതാണ്‌. കേരളത്തിണ്റ്റെ ഭരണ തലവനെയും ആസ്ഥാനത്തെയും സംബന്ധിച്ച്‌ ഉയര്‍ന്നത്‌ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങളാണ്‌. ആരോപണം പോലും പറയാനാവാത്ത കൃത്യമായ സംഭവങ്ങളും തീരുമാനങ്ങളുമാണ്‌ സെക്രട്ടെറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിണ്റ്റെ സൃഷ്ടി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുഖ്യവര്‍ത്തമാനകാല രാഷ്ട്രീയ പ്രമേയം അഴിമതിയാണ്‌. വലതുപക്ഷ രാഷ്ട്രീയത്തിണ്റ്റെ രാഷ്ട്രീയ തലച്ചോറുകള്‍ അഴിമതിയുടെ പുത്തന്‍ തലമുറ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നു. കോണ്‍ഗ്രസ്‌-ബി.ജെ.പി ഉള്‍പ്പെടെയുള്ള ജനാധിപത്യ പാര്‍ട്ടികളെന്ന ലേബലില്‍ പേരുചേര്‍ക്കപ്പെട്ട എല്ലാ പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ പരസ്പരം മല്‍സരിക്കുന്നുവെന്നതിന്‌ പ്രത്യേക പരാമര്‍ശങ്ങളാവശ്യമില്ല. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇടതുപക്ഷം മുന്നോട്ട്‌ വെക്കുന്ന അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ നിന്നും വേര്‍പെടുത്തി സോളാര്‍ തട്ടിപ്പിനെ ചിത്രീകരിക്കുന്നവര്‍ രാഷ്ട്രീയ ഹ്രസ്വദൃഷ്ടി ദോഷം സംഭവിച്ചവരാണ്‌. ഇതിലൊരു രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ന്നു വന്നിട്ടില്ലെന്ന്‌ വിലപിക്കുവര്‍ക്ക്‌ നിക്ഷിപ്ത താല്‍പ്പര്യങ്ങളാലുടലെടുത്ത ബധിരതകൂടി സംഭവിച്ചുവൊണര്‍ത്ഥം. ഇന്ത്യയെന്ന ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രീയത്തിലെ, ജനാധിപത്യ വ്യവസ്ഥിതിയിലെ എല്ലാവിധ പരിമിതികള്‍ക്കും നടുവില്‍ നില്‍ക്കുമ്പോഴും വിപ്ളവ പ്രസ്ഥാനത്തിനു മാത്രം സഹജമായിട്ടുള്ള ജനമുറ്റേത്തിണ്റ്റെ സവിശേഷതകള്‍ മിടിച്ചു നില്‍ക്കുന്ന പ്രക്ഷോഭ സംഘടനാ രീതിശാസ്ത്രമാണ്‌ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിച്ചത്‌. അറബ്‌ വിപ്ളവം ഏകാധിപത്യത്തിനെതിരായ മുന്നേറ്റമായി പരിഗണിക്കുവര്‍ക്ക്‌ ഇന്ത്യയിലെമ്പാടും ഉയരുന്ന അഴിമതിക്കെതിരായ പ്രക്ഷോഭം കാണാനാവുന്നില്ലേ? ഇടതുപക്ഷം രാഷ്ട്രീയ പ്രമേയങ്ങളിലൂടെ ചൂണ്ടിക്കാണിക്കുകയും പ്രക്ഷോഭ പ്രചരണ പരിപാടികള്‍ക്ക്‌ ഊന്നല്‍ നല്‍കുകയും ചെയ്യുന്നത്‌ അഴിമതിയിലാണ്‌. അതോടൊപ്പം ഇടതുപക്ഷ നേതൃത്വത്തിലല്ലാതെയും സമര രൂപങ്ങള്‍ ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ വിവിധ മാര്‍ഗ്ഗങ്ങളില്‍ അരങ്ങേറുന്നുണ്ട്‌. അഴിമതി കേന്ദ്രപ്രമേയമായി വികസിച്ചു വരുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണ്ണായകമായ ചുവടുവെയ്പു തയൊണ്‌ ആഗസ്റ്റ്‌ 12 - ലെ സെക്രട്ടെറിയേറ്റ്‌ ഉപരോധം.

നിയമസഭയില്‍ പാര്‍ലമെണ്റ്ററി ജനാധിപത്യം നല്‍കുന്ന അവകാശം ഉപയോഗപ്പെടുത്തി തുടങ്ങിയ പ്രക്ഷോഭം പക്ഷെ, നിയമസഭയെ ഗില്ലറ്റിന്‍ ചെയ്തു. അനിഷ്ടകരമായ വര്‍ത്തമാനങ്ങള്‍ക്കിടം കൊടുക്കാതെ പ്രതിപക്ഷ നേതാവിനെ അപമാനിച്ചു. ജനാധിപത്യത്തെയും നിഷ്പക്ഷതയെയും കുറിച്ചുള്ള എല്ലാ ജാഡകളും സഭാനാഥന്‍ കൈയൊഴിഞ്ഞു. അവിടെ നിന്നും പുറത്തേക്ക്‌ പരന്ന്‌ പടിപടിയായി വികസിച്ച്‌ വിവിധ ഘട്ടങ്ങളിലൂടെ എത്തപ്പെട്ട പ്രക്ഷോഭത്തിണ്റ്റെ സുപ്രധാന തലമായിരുന്നു അത്‌. 

നിയമസഭാ വേദിയില്‍ ന്യൂജനറേഷന്‍ തട്ടിപ്പിണ്റ്റെ കൃത്യമായ തെളിവുകളുമായി പ്രതിപക്ഷം വാദമുഖങ്ങള്‍ നിരത്തുമ്പോള്‍ അസഹിഷ്‌ണുത എല്ലാക്കാലത്തും തങ്ങളുടെ ശൈലിയെന്ന്‌ സര്‍ക്കാര്‍ തെളിയിച്ചു. പ്രതിപക്ഷത്തോട്‌ സഭയിലെടുത്ത സമീപനം മാത്രമല്ല തെരുവില്‍ അണികള്‍ തെളിയിച്ചതും അതുതന്നെ. തല്ലേറ്റ്‌ പ്രാണരക്ഷാര്‍ത്ഥം പായുന്ന പെണ്‍കുട്ടിയുടെ ചിത്രം കേരള രാഷ്ട്രീയ സ്മരണകളില്‍ നിന്നും എന്നാണ്‌ മാഞ്ഞു പോകുക. പ്രതിപക്ഷ നേതാവിണ്റ്റെ കൈപ്പാടകലെ ഗ്രനേഡ്‌ വര്‍ഷിക്കാന്‍ നിയമപാലകര്‍ക്കുണ്ടായ ധൈര്യം സ്വാഭാവികമായുണ്ടായതാണോ? സമീപകാല കേരളത്തില്‍ സര്‍വ്വരാലും സ്വീകരിക്കപ്പെട്ട ഹര്‍ത്താല്‍ എന്തുകൊണ്ടുണ്ടായി.? ഇന്ത്യയിലെമ്പാടും ഉയരുന്ന അഴിമതിയുടെ കേരള എഡിഷനായ ഉമ്മന്‍ചാണ്ടി മോഡലിനെതിരായി നടക്കുന്ന ഇടതു പ്രക്ഷോഭത്തിണ്റ്റെ ഉള്ളടക്കത്തെയും പിന്തുണയെയും പ്രകാശിപ്പിക്കുതാണത്‌.  

'ആഭിചാര പ്രക്രിയ'യായ ജുഡീഷ്യല്‍ അന്വേഷണ തീരുമാനം യഥാര്‍ത്ഥത്തില്‍ നല്‍കുന്നത്‌ എന്ത്‌ സന്ദേശമാണ്‌. കേരളത്തിലെ വിവിധ പോലീസ്‌ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട നിരവധി തട്ടിപ്പു കേസുകളിലെ കുറ്റകൃത്യമാണ്‌ സാങ്കേതികമായി സോളാര്‍ തട്ടിപ്പിലും ഉന്നയിക്കപ്പെടുന്നത്‌. ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്ന കുറ്റകൃത്യങ്ങള്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ചുള്ള നടപടി ക്രമങ്ങള്‍...... ഇതെല്ലാം കഴിയുമ്പോള്‍ ................ ഇവിടെ ഒരു തട്ടിപ്പിന്‌ സാഹചര്യമൊരുക്കി. അനിവാര്യതയെയും ആകാംക്ഷയെയും ഉത്പാദിപ്പിച്ച്‌ ഉല്‍പ്പന്നം വിറ്റഴിക്കുന്ന പരസ്യ വാണിജ്യ തന്ത്രത്തിണ്റ്റെ സോളാര്‍ മാതൃക. പവര്‍കട്ടില്ലാത്ത ഇടതുപക്ഷ ഭരണകാലത്തു നിന്നും ഞൊടിയിടയില്‍ ഭരണ മാറ്റത്തിണ്റ്റെ ആദ്യനാളുകളില്‍ പവര്‍കട്ടും ലോഡ്ഷെഡിംഗും പ്രഖ്യാപിക്കപ്പെട്ടതെങ്ങനെ? രണ്ടായിരത്തഞ്ഞൂറ്‌ ചതുരശ്ര അടിക്കു മുകളില്‍ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്കു മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പിണ്റ്റെ ഉത്തരവിനു പിന്നിലെന്ത്‌? നിരവധി സാഹചര്യ തെളിവുകളുടെ പശ്ചാത്തലത്തിലാണ്‌ കൃത്യമായ തെളിവുകള്‍ പിറക്കുന്നത്‌. ഭരണ തലവണ്റ്റെ ആസ്ഥാനത്ത്‌ കാര്യകര്‍ത്താക്കളായിരുന്ന നാല്‌ പേര്‍ സസ്പെന്‍ഷനിലാവുകയും ഒരാള്‍ ജയിലിലാകുകയും ചെയ്തു. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു എണ്റ്റെ ഓഫീസ്‌ ദുരുപയോഗം ചെയ്യപ്പെട്ടു. അതിണ്റ്റെ അര്‍ത്ഥം കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഉപയോഗിക്കപ്പെട്ടുവെതാണ്‌. അങ്ങനെ ഉപയോഗിക്കപ്പെടാനിടയായത്‌ മേല്‍പ്പറഞ്ഞ സാഹചര്യ തെളിവുകളുടെ പശ്ചാത്തലത്തിലാണ്‌. അതുകൊണ്ടാണ്‌ ജുഡീഷ്യല്‍ അന്വേഷണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയിലേക്കുള്ള അകലം കുറയ്ക്കുന്നതായി മാറുന്നത്‌.

പരാജയപ്പെട്ട സമരത്തെ സംബന്ധിച്ച വിലാപ കാവ്യങ്ങള്‍ പിറക്കുന്നത്‌ ഗാലറിയിലിരുന്നു കളി കാണുകയും കളിക്കാരുടെയെല്ലാം കീശയില്‍ തൂവാല കാണുകയും ചെയ്യുവരുടെ ഭാവനയില്‍ നിന്നാണ്‌. എല്ലാ കളിക്കാരും ബെറ്റ്‌ ചെയ്യുന്നവര്‍ എന്നത്‌ ഭ്രമാത്മകമായ മാനസികാവസ്ഥയാണ്‌. ഇവിടെ പറഞ്ഞതെല്ലാം നിഷേധിക്കുന്നു. രാജിയില്ല - ജുഡീഷ്യലന്വേഷണമില്ല - ഒറ്റ വാചകത്തിലുത്തരം പറഞ്ഞ മുഖ്യമന്ത്രിക്ക്‌ ജുഡീഷ്യലന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നതെന്തുകൊണ്ട്‌ ? ചരിത്രത്തിലാദ്യമായി സെക്രട്ടെറിയേറ്റിന്‌ അവധി - അതും രണ്ടു ദിവസം. ജീവനക്കാര്‍ക്ക്‌ അവധി പോലുമനുവദിക്കില്ലെന്ന്‌ ഭീഷണിപ്പെടുത്തിയ സര്‍ക്കാരാണെന്നതു കൂടി ഓര്‍ക്കുക - ജനാധിപത്യ പ്രക്രിയയിലിടപെടുന്ന വിപ്ളവ പ്രസ്ഥാനം ജനകീയ മുന്നേറ്റത്തിണ്റ്റെ പുതിയ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കുന്ന തിളക്കമുള്ള ചിത്രമാണ്‌ ഉപരോധ സമരത്തിനുള്ളത്‌.

രാജിമാത്ര മുദ്രാവാക്യ വിജയം ഉണ്ടായില്ലെന്ന്‌ പരിഹസിക്കുവര്‍ കേവല മുദ്രാവാക്യ വിജയങ്ങളുടെ ആഘോഷങ്ങളിലാണ്‌ തങ്ങളഭിമാനിക്കുതെന്ന്‌ കൂടി പറയണം. ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടേറെ പ്രക്ഷോഭങ്ങളുടെ ഇരുപത്തിനാലാം മണിക്കൂറില്‍ ഉയര്‍ത്തിയ മുദ്രാവാക്യം നടപ്പിലാക്കി വിജയപതാക ഉയര്‍ത്തിയതായി ചരിത്രം പറയുന്നില്ല.

ഒരു മുദ്രാവാക്യം ശരിയാണെന്ന്‌ ഏറ്റുപറഞ്ഞവരത്രെ ശത്രുപാളയത്തില്‍ ഭിന്നത മൂര്‍ഛിച്ച്‌ മുന്നേറ്റത്തിന്‌ പിന്‍ബലമുണ്ടായിട്ടുണ്ടോ? എതിര്‍ ചേരിയില്‍ നിന്നവര്‍ക്ക്‌ സമര മുന്നണിയിലേക്ക്‌ വരാന്‍ മുദ്രാവാക്യം പ്രേരകമായിട്ടുണ്ടോ? നിവര്‍ത്തികേടു കൊണ്ട്‌ മര്‍ദ്ദക സംവിധാനങ്ങളെ ആശ്രയിച്ചു പ്രക്ഷോഭത്തെ നേരിടാന്‍ നിലവിട്ടു നടപടി സ്വീകരിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരായോ? മുദ്രാവാക്യത്തിനു പിന്നില്‍ ആവേശകരമായ സമരോത്സുകത സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ? സംഘടനാ ഘടകങ്ങള്‍ ഏറ്റവും പരിമിതമായ സമയത്തിനുള്ളില്‍ എത്രദൂരം മുന്നേറി ഏതെല്ലാം വൈവിധ്യമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാനായി. സമരമുഖത്ത്‌ നേതൃത്വം ശരിയായ തീരുമാനം ശരിയായ സമയത്തെടുത്തിട്ടുണ്ടോ? ഇങ്ങനെയൊരു സൂക്ഷ്മ വിശകലനം ഏതൊരു പ്രക്ഷോഭത്തെയും സംബന്ധിച്ച്‌ അനിവാര്യമാണ്‌. ഇതിനെല്ലാം കൃത്യമായ ഉത്തരം നല്‍കി കൊണ്ടാണ്‌ ആഗസ്റ്റ്‌ 13-ന്‌ ഉച്ചയ്ക്ക്‌ ഉപരോധ സമരം പിന്‍വലിക്കപ്പെടുന്നത്‌. ഒരു തുള്ളി ചോരപോലും ചൊരിയാതെ, ധിക്കാരപൂര്‍വ്വം ആയുധങ്ങളൊരുക്കി വെല്ലുവിളിച്ച ഭരണകൂടത്തെ പിന്തള്ളിയ ജനശക്തിയുടെ വിജയമാണ്‌. റിക്രൂട്ട്‌ ചെയ്ത്‌ ഇറക്കിയ ക്രിമിനലുകള്‍ ആക്രമം വിതക്കുമെന്നും, രക്തസാക്ഷികളെ സൃഷ്ടിക്കുമെന്നും പറഞ്ഞ്‌ മധ്യവര്‍ഗ്ഗ മനസുകളിലേക്കുള്ള പാലം തീര്‍ക്കാന്‍ തിരക്കഥ ചമച്ചവര്‍ ഇളിഭ്യരാകുന്നതു കൂടിയാണ്‌ ഉപരോധ സമരത്തിണ്റ്റെ ബാക്കിപത്രം. ഏറ്റവും ശരിയായ സമയത്ത്‌ ഏറ്റവും ഉചിതമായ തീരുമാനമെടുത്ത നേതൃത്വത്തെ കേരളമിന്നു നന്ദിപൂര്‍വ്വം ആരാധിക്കുകയാണ്‌. സ്നേഹിക്കുകയാണ്‌. സമയോചിതമായ തീരുമാനങ്ങള്‍ വഴി ജനമനസ്സുകളുടെ പിന്തുണയെ നിലനിര്‍ത്തുവാന്‍ കഴിഞ്ഞ വിപ്ളവ നേതൃത്വത്തെയാണ്‌ കേരളം കണ്ടത്‌. സെന്‍സേഷണിലിസത്തിണ്റ്റെ ചതിക്കുഴികളില്‍ ചരിത്രത്തെ മറന്നു പോവില്ലെന്നതാണ്‌ ആ നേതൃത്വത്തിണ്റ്റെ ഏറ്റവും വലിയ സവിശേഷത. 

No comments:

Post a Comment